School induction 4th day...♥️
ഇന്ന് പതിവ് പോലെ 8.15 തന്നെ സ്കൂളിൽ എത്തി അഡ്വാൻസ് മാർക്ക് ചെയ്ത ശേഷം ഓപ്ഷണൽ ടീച്ചറെ കാണാൻ പോയി...... ഇന്ന് കെമിസ്ട്രിയിലെ ബിന്ദു ടീച്ചർ ഒബ്സർവേഷൻ ക്ലാസിന് ഞങ്ങളെ വിളിച്ചു..... വളരെ രസകരമായിരുന്നു ടീച്ചറിന്റെ ക്ലാസ്...... കുട്ടികൾ ഒട്ടും ബോറടിക്കാതെ നല്ല രീതിയിൽ ടീച്ചറോട് റെസ്പോണ്ട് ചെയ്യുന്നുണ്ടായിരുന്നു ടീച്ചറിന്റെ ക്ലാസ് വളരെ ആക്ടീവായി ഞങ്ങൾ ശ്രദ്ധിച്ചിരുന്നു..... ടീച്ചർ കുട്ടികളോട്ക്വസ്റ്റ്യൻ ചോദിക്കുമ്പോൾ അറിയാതെ ഞങ്ങളും അതിനുള്ള answer തപ്പുന്നുണ്ടായിരുന്നു...... ഞങ്ങളുടെ ഉള്ളിലെ ടീച്ചർ പേഴ്സണാലിറ്റിയും സ്റ്റുഡൻസ് പേഴ്സണാലിറ്റിയും ഒരേസമയം പരസ്പരം പോരാടിക്കൊണ്ടേയിരുന്നു.......
അതിനുശേഷം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന നാച്ചുറൽ സയൻസിലെ അലീന ഒമ്പതാം ക്ലാസിൽ റീപ്രൊഡക്ഷൻ എന്ന ചാപ്റ്റർ എടുക്കുന്നുണ്ടായിരുന്നു.....അവളെ സപ്പോർട്ട് ചെയ്യാനായി അവരുടെ ക്ലാസ് അറ്റൻഡ് ചെയ്യാനായി ഞാൻ പോയി..... വളരെ നല്ല രീതിയിൽ അലീന കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുത്തു. എന്താണ് റീപ്രൊഡക്ഷൻ എന്നും.... എത്രതരം റീപ്രൊഡക്ഷൻ ഉണ്ട് എന്നും വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.....
അതിനുശേഷം അഞ്ചുവിന്റെയും ജാനത്തിന്റെയും വാട്ടർ പാഠഭാഗത്തിന്റെ ക്ലാസ് അറ്റൻഡ് ചെയ്തു വളരെ നല്ല രീതിയിൽ അവർ കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുത്തു...

ഇന്ന് ഞങ്ങളിൽ പലവർക്കും ക്ലാസ് എടുക്കേണ്ടി വന്നിരുന്നു.... അതിനാൽ തന്നെ എല്ലാവരുംഅവരവരുടെ ക്ലാസുകളിൽ ബിസിയായിരുന്നു.... ഞങ്ങളുടെ ഞങ്ങളുടെ ടീമിലെ അംഗങ്ങളുടെ ക്ലാസുകൾ കാണാൻ പലപല ക്ലാസ് റൂമിൽ ഞങ്ങൾ മാറിമാറി നടന്നു..... ഞങ്ങളുടെ ക്ലാസുകൾക്ക് അനുസരിച്ച് അനുസരിച്ചുള്ള ഫീഡ്ബാക്കുകൾ അധ്യാപകരും വിദ്യാർത്ഥികളും ഞങ്ങൾക്ക് നൽകി....പലർക്കും നല്ല നല്ല ഒത്തിരി ഫീഡ്ബാക്കുകൾ കിട്ടി..... വളരെ നല്ലൊരു ദിവസം ആയിരുന്നു ഇന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയുടെ ഞങ്ങൾ സ്കൂളിൽ നിന്നും മടങ്ങി
No comments:
Post a Comment